മെഡൽ വാരികൂട്ടി ഇന്ത്യ, മലയാളകരക്ക് അഭിമാനമായി എൽദോസ് പോൾ
മെഡൽ വാരികൂട്ടി ഇന്ത്യ, മലയാളകരക്ക് അഭിമാനമായി എൽദോസ് പോൾ
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മെഡലുകൾ വാരി കൂട്ടുന്നു. നിലവിൽ 16 സ്വർണമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.46 മെഡലുകാണ് ഇന്ത്യ ഇത് വരെ സ്വന്തമാക്കിയത്. ഇന്ന് ഇത് വരെ ഇന്ത്യ നാല് സ്വർണം സ്വന്തമാക്കി കഴിഞ്ഞു.
ടേബിൾ ടെന്നീസ്, ബോക്സിങ്, ത്രിപിൾ ജമ്പ് എന്നീ ഇനങ്ങളിലാണ് ഇന്ത്യ സ്വർണം സ്വന്തമാക്കിയത്. ബോക്സിങ്ങിൽ നീതു ഗംഗസും, അമിത് പങ്കലും സ്വർണം നേടി. ടേബിൾ ടെന്നിസിൽ ഭാവിനയും ഇന്ത്യക്ക് വേണ്ടി സ്വർണം നേടി. മലയാളികരയുടെ അഭിമാനം വാനോളം ഉയർത്തി എൽദോസ് പോളും ഇന്ത്യൻ കായിക ചരിത്രത്തിൽ ഇടം നേടി.
ത്രിപിൾ ജമ്പിൽ സ്വർണവും വെള്ളിയും ഇന്ത്യക്ക് തന്നെയാണ്.17.03 മീറ്റർ ദൂരമാണ് താരം ചാടിയത്.17.02 മീറ്റർ ദൂരം ചാടിയ ഇന്ത്യയുടെ തന്നെ അബ്ദുള്ളക്കാണ് വെള്ളി.10 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യക്ക് വെങ്കലവും സ്വന്തമാക്കാൻ സാധിച്ചു. സന്ദീപ് കുമാറാണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്.
കൂടുതൽ കോമൺവെൽത്ത് ഗെയിംസ് വാർത്തകൾക്കായി "xtremedesportes" പിന്തുടരുക.
Our Whatsapp Group
Our Telegram
Our Facebook Page